ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി

Posted on: August 22, 2019

അബുദാബി : മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി ഇടം പിടിച്ചു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടം പിടിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ്. 2010 ല്‍ ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഷഫീനയെ സഹായിച്ചത്.

ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിംഗ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കി.