10
Friday
May 2024
May 2024
അരുൺ ജെയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു
Posted on: August 19, 2019
ന്യൂഡൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാംവിലാസ് പസ്വാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തുടങ്ങി നിരവധി പ്രമുഖർ ആശുപത്രിയിലെത്തി ജെയ്റ്റ്ലിയെ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സന്ദർശിച്ചിരുന്നു.
TAGS: Arun Jaitley |
News in this Section