സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20 ന് കിസാൻ മിലൻ സംഘടിപ്പിക്കും

Posted on: August 17, 2019

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ കർഷകരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഓഗസ്റ്റ് 20 ന് കിസാൻ മിലൻ കർഷക മെഗാ മീറ്റ് സംഘടിപ്പിക്കുന്നു. കിസാൻ മിലനിലൂടെ കർഷകരായ ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബാങ്കിന്റെ വിവിധ നിക്ഷേപ-വായ്പാ പരിപാടികളെ കുറിച്ച് ബോധവാൻമാരാക്കുകയുമാണ് ലക്ഷ്യം. രാജ്യത്തെ 14,000 ബ്രാഞ്ചുകളിലൂടെ 1.40 കോടി കർഷക ഉപഭോക്താക്കളുള്ള എസ് ബി ഐ കിസാൻ മിലനിലൂടെ 10 ലക്ഷം കർഷകരുമായെങ്കിലും ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്.

കിസാൻ മിലനിലൂടെ കർഷകർക്ക് പുതിയ കാർഷിക വായ്പകൾ ലഭ്യമാക്കാനും കിസാൻ ക്രെഡിറ്റ് കാർഡിനു കീഴിൽ നിലവിലുള്ള വായ്പകൾ പുതുക്കി നൽകാനും സഹായിക്കും. കെസിസി റൂപെ കാർഡിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മെഗാ മീറ്റിൽ ബോധവത്ക്കരിക്കും. കാർഷിക വായ്പകളെ കുറിച്ചും ബന്ധപ്പെട്ട ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ഉപഭോക്താക്കളെ പഠിപ്പിക്കും. ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ യോനൊയെയും കർഷക ഉപഭോക്താക്കളെ പരിചയപ്പെടുത്തും.