പ്രളയം : മൈജി ഫ്യൂച്ചർ ഉദ്ഘാടനചടങ്ങ് മാറ്റിവെച്ചു

Posted on: August 9, 2019

കോഴിക്കോട് : മൈജി കോഴിക്കോട് പൊറ്റമ്മലിൽ ശനിയാഴ്ച തുറക്കാനിരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ് – മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനചടങ്ങ് പ്രളയത്തെ തുടർന്ന് മാറ്റിവെച്ചു. കേരളം മറ്റൊരു പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കാണ് മൈജി ഊന്നൽ നൽകുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. ഷാജി പറഞ്ഞു.

പ്രളയാനന്തരം മറ്റൊരു ദിവസം മൈജി ബ്രാൻഡ് അംബാസഡർ കൂടിയായ പദ്മഭൂഷൺ മോഹൻലാൽ മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

TAGS: A.K Shaji | Myg |