എം ടി ക്ക് ടാറ്റാ ലാൻഡ് മാർക്ക് പുരസ്‌കാരം

Posted on: November 6, 2014

M-T-Receiving-Tatalandmark-

ടാറ്റാ ഗ്രൂപ്പിന്റെ ലാൻഡ് മാർക്ക് സാഹിത്യ പുരസ്‌കാരം മലയാളത്തിന്റെ എംടി വാസുദേവൻ നായർക്ക്. മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ നടന്ന ടാറ്റാ ലിറ്ററേച്ചർ ലൈവ് ദി മുംബൈ ലിറ്റ് ഫെസ്റ്റ് 2014 ൽ ടാറ്റാ സൺസ് ചീഫ് എത്തിക്‌സ് ഓഫീസറും ബ്രാൻഡ് കസ്റ്റോഡിയനുമായ ഡോ. മുകുന്ദ് രാജൻ പുരസ്‌കാരം സമ്മാനിച്ചു.

പ്രശസ്തി പത്രവും വെള്ളിഫലകവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യൻ സാഹിത്യത്തിന് അതുല്യമായ സംഭാവന നൽകിയവരെ ആദരിക്കാനാണ് ഈ ബഹുമതി. 2012 ൽ വിഎസ് നയ്പാൾ 2013 ൽ ഖുശ്‌വന്ത് സിംഗുമാണ് ലാൻഡ് മാർക്ക് പുരസ്‌കാരം നേടിയ മറ്റ് എഴുത്തുകാർ. ടാറ്റാ ഗ്രൂപ്പ് സംരംഭമായ ലാൻഡ് മാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക, സംഗീത റീട്ടെയ്‌ലർമാരാണ്.