ഇന്ത്യയിൽ 2020 ൽ 100 എയർപോർട്ടുകൾ

Posted on: September 21, 2013

INDRIAGHANDI-AIRPORTരാജ്യത്ത് ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമായി 2020 ആകുമ്പോഴേക്കും നൂറിലേറെ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമനന്ത്രി മൻമോഹൻ സിംഗ്. രാജസ്ഥാനിലെ ആജ്മീർ ജില്ലയിലെ കിഷൻഗറിൽ ഇത്തരത്തിലുള്ള ആദ്യത്തെ എയർപോർട്ടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദേഹം.

എയർപോർട്ട് അഥോറിട്ടി 161 കോടി രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന കിഷൻഗർ എയർപോർട്ടിന്റെ ആദ്യഘട്ടം 2016 ൽ പൂർത്തിയാകും. 2020 ആകുമ്പോഴേക്കും 30 കോടി വിമാനയാത്രക്കാർ ഇന്ത്യയിലുണ്ടാവുമെന്നാണ് വിലയിരുത്തൽ.