വിമാനയാത്രക്കാർക്കു പരാതിപ്പെടാൻ മൊബൈൽ ആപ്

Posted on: September 10, 2014

Aiport-Checkin-big

വിമാനയാത്രക്കാർക്കു പരാതികളും നിർദേശങ്ങളും അറിയിക്കാൻ മൊബൈൽ ആപ് സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള 20 വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. 2015 മാർച്ച് 31 ന് മുമ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിമാനയാത്രക്കാർക്കു സേവനാവകാശ വിവരങ്ങൾ ലഭ്യമാക്കാനും പരാതികൾ അറിയിക്കാനുമായി നോ യുവർ റൈറ്റ്‌സ് പോർട്ടലും തയാറാക്കിയതായി അശോക് ഗജപതി രാജു പറഞ്ഞു. മോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ വ്യോമയാനമന്ത്രാലയത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.