എമിറേറ്റ്‌സിന്റെ എല്ലാ വിമാനങ്ങളിലും സൗജന്യ വൈഫൈ വരുന്നു

Posted on: November 5, 2014

Emirates-wi-fi-access-big

എമിറേറ്റ്‌സിന്റെ എല്ലാ വിമാനങ്ങളിലും ഒരു വർഷത്തിനുള്ളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തും. നിലവിൽ എമിറേറ്റ്‌സിന്റെ 53, എയർബസ് എ 380 ലും 28 ബോയിംഗ് 777 വിമാനങ്ങളിലും വൈഫൈ സൗകര്യമുണ്ട്. സൗജന്യ വൈഫൈ ഏർപ്പെടുത്താൻ 20 മില്യൺ (122 കോടി രൂപ) ഡോളറാണ് എമിറേറ്റ്‌സ് മുടക്കുന്നത്.

അതേസമയം ഇന്ത്യയും ചൈനയും അമേരിക്കയും ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഓൺബോർഡ് വൈഫൈ അനുവദിക്കുന്നില്ല. ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങൾക്ക് ഈ കടമ്പ വെല്ലുവിളിയാണ്.