ഓയോ : 13,770 കോടി രൂപയുടെ ഓഹരി റിതേഷ് തിരികെ വാങ്ങും

Posted on: July 20, 2019


ന്യുഡല്‍ഹി : ഓയോ ഹോട്ടല്‍സ് അന്‍ഡ് ഹോംസ് സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ 13,770 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നു. ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപില്‍ റജിസ്റ്റര്‍ ചെയ്ത ആര്‍ എ ഹോസ്പിറ്റാലിറ്റി ഹോള്‍ഡിംഗ് വഴിയാണ് ഓഹരി വാങ്ങല്‍ നടത്തുന്നത്. ഇതു സംബന്ധിച്ച കരാറില്‍ റിതേഷ് ഒപ്പുവച്ചു.

ഓഹരി വാങ്ങലിലൂടെ റിതേഷിന്റെ പങ്കാളിത്തം നിലവിലെ 9-10 ശതമാനത്തില്‍ നിന്ന് 30 ശതമാനമാകും. കമ്പനിയുടെ മൂല്യം 1000 കോടി ഡോളറായും ഉയരും. സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്, ലൈറ്റ് സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഗ്രീന്‍ ഓക്‌സ് ക്യാപിറ്റല്‍ തുടങ്ങി വന്‍കിട വിദേശ സ്ഥാപനങ്ങള്‍ ഓയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

TAGS: OYO |