ഖത്തർ വെൽത്ത് ഫണ്ട് ചൈനയിൽ വൻ മുതൽമുടക്കിന്

Posted on: November 4, 2014

Qatar-Investment-Logo-big

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടിയുടെ വിദേശനിക്ഷേപ വിഭാഗമായ സോവറിൻ വെൽത്ത് ഫണ്ട് ചൈനയിൽ വൻ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. റിയൽഎസ്റ്റേറ്റ്, ഇൻഫ്രസ്ട്രക്ചർ, ഹെൽത്ത്‌കെയർ മേഖലകളായിരിക്കും മുതൽമുടക്കുന്നത്.

170 ബില്യൺ ഡോളർ ധനശേഖരമുള്ള നിക്ഷേപസ്ഥാപനമാണ് സോവറിൻ വെൽത്ത് ഫണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 15-20 ബില്യൺ ഡോളർ ഏഷ്യയിൽ മുതൽമുടക്കാനാണ് വെൽത്ത് ഫണ്ടിന്റെ ലക്ഷ്യമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അൽ സെയ്ദ് പറഞ്ഞു.