യു. എസ്. ടി. ഗ്ലോബലിന് അവാര്‍ഡ്

Posted on: July 13, 2019

കൊച്ചി : ആഗോള തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ കമ്പനിയായ യു.എസ്.ടി. ഗ്ലോബലിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) സി.എസ്.ആര്‍ പുരസ്‌ക്കാരം. കൊച്ചിയില്‍ നടന്ന കെ. എം.എ. സി. എസ്. ആര്‍ കോണ്‍ക്ലേവിലാണ് വിദ്യാഭ്യാസ രംഗത്ത് ആദ്യ റണ്ണര്‍ അപ്പായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്.

സാധാരണക്കാരും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഭൗതികവും മാനസികവും സാമ്പത്തികവുമായ വളര്‍ച്ചയും ക്ഷേമവും ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗത്ത് യു.എസ്.ടി. ഗ്ലോബല്‍ നടപ്പിലാക്കി വരുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരം.

TAGS: UST Globel |