സ്വർണ്ണത്തിനും മൊബൈൽഫോണിനും വില കൂടും ; ഇലക്ട്രിക് കാറുകൾക്ക് കുറയും

Posted on: July 5, 2019

ന്യൂഡൽഹി : സ്വർണ്ണത്തിനും വെള്ളിക്കും രത്‌നത്തിനും വില കൂടും. ഇവയുടെ ഇറക്കുമതി തീരുവ രണ്ടര ശതമാനം വർധിപ്പിച്ച സാഹചര്യത്തിലാണ് വർധന.

ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ, കശുവണ്ടി, ടൈൽസ്, പിവിസി, മെറ്റൽ. പെർഫ്യൂം, ചെരിപ്പ്, മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ. സിസിടിവി ക്യാമറ, ഐപിടിവി ക്യാമറ, മെഴുകുതിരി, സിന്തെറ്റിക് റബർ, മാർബിൾ സ്ലാബ്, ഓപ്റ്റിക്കൽ ഫൈബർ കേബിൾ, ഓട്ടോപാർട്‌സ് തുടങ്ങിയവയ്ക്ക് വില കൂടും.

ഇലക്‌ട്രോണിക് സാധാനങ്ങൾക്കും ഇലക്ട്രിക് കാറുകൾക്കും വില കുറയും.