അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി

Posted on: July 5, 2019

ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി ചെലവഴിക്കും. എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കും. 20 രൂപയുടെ പുതിയ നാണയം പുറത്തിറക്കും.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കും. ദേശീയ കായിക വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കം. ഓരോ സ്വയം സഹായസംഘത്തിലെയും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വായ്പ. പഞ്ചായത്തുകളിൽ ഭാരത് നെറ്റ്.