നാരായണ ഹെൽത്ത്, വെസ്റ്റ് ബാങ്ക് ഹോസ്പിറ്റൽ ഏറ്റെടുത്തേക്കും

Posted on: November 3, 2014

Narayana-west-bank-Hospital

ബംഗലുരു ആസ്ഥാനമായുള്ള നാരായണ ഹെൽത്ത്, പശ്ചിമ ബംഗാളിലെ വെസ്റ്റ് ബാങ്ക് ഹോസ്പിറ്റൽ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 200 കോടി രൂപയാണ് മുതൽമുടക്ക്. ഹൗറയിൽ 150 ഉം 175 ഉം കിടക്കകളുള്ള രണ്ടു ആശുപത്രികളാണ് വെസ്റ്റ്ബാങ്ക് ഹോസ്പിറ്റലിനുള്ളത്.

ഡോ. ദേവി ഷെട്ടി നേതൃത്വം നൽകുന്ന നാരായണ ഹെൽത്തിന് 16 നഗരങ്ങളിലായി 26 (6,900 കിടക്കകൾ) ആശുപത്രികളുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ചികിത്സാരംഗത്ത് 30,000 കിടക്കകൾ ഏർപ്പെടുത്താനാണ് നാരായണ ഹെൽത്തിന്റെ ലക്ഷ്യം.