ഓഹരിവിപണി നേരിയ നഷ്ടത്തിൽ

Posted on: November 3, 2014

BSE-logo-new-big

വ്യാപാരം ആരംഭിച്ചപ്പോഴത്തെ ആവേശം നിലനിർത്താൻ പിന്നീട് ഓഹരി വിപണിക്ക് ആയില്ല. വെള്ളിയാഴ്ചത്തെ റെക്കോർഡ് ക്ലോസിംഗിന്റെ പിൻബലത്തിലാണ് ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 85 പോയിന്റ് (27,969.82) ഉയർന്നിരുന്നു. എന്നാൽ സെൻസെക്‌സ് 23.94 പോയിന്റ് കുറഞ്ഞ് 27,841.89 പോയിന്റിലും നിഫ്റ്റി 11.55 പോയിന്റ് കുറഞ്ഞ് 8,310.65 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 1,754.73 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, ഭാരതി എയർടെൽ, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഓഹരികൾ നേട്ടം കൊയ്തു.