ഹോണ്ട കാർ വില്പനയിൽ 18 ശതമാനം വളർച്ച

Posted on: November 1, 2014

Honda-mobilio-big

ഒക്ടോബറിൽ ഹോണ്ട കാറുകളുടെ വില്പനയിൽ 18.08 ശതമാനം വളർച്ച. മുൻവർഷം ഒക്ടോബറിലെ 11,214 യൂണിറ്റുകളിൽ നിന്ന് 13,242 യൂണിറ്റുകളായി വർധിച്ചു.

കഴിഞ്ഞമാസം 5,120 ഹോണ്ട സിറ്റി കാറുകളും, 2,985 മൊബിലിയോ, 3,482 അമേസ്, 1,584 ബ്രിയോ, 71 സിആർവി എന്നിവ ആഭ്യന്തരവിപണിയിൽ വില്പന നടത്തി. 357 കാറുകൾ കയറ്റുമതി ചെയ്തു.

ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വില്പന 1,01,442 കാറുകൾ വിറ്റഴിച്ചു. മുൻവർഷം ഇതേകാലയളവിൽ 70,831 കാറുകളായിരുന്നു.