ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവാസി സമ്പർക്ക കേന്ദ്രം

Posted on: October 31, 2014

Aster-Medcity-NRI-Care-big

കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിൽ എൻ ആർ ഐ രോഗികൾക്കായി പ്രത്യേക സമ്പർക്ക കേന്ദ്രം (എൻ ആർ ഐ സിസിസി) തുടങ്ങി. പ്രവാസികളുടെ ആരോഗ്യസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് എൻ ആർ ഐ കെയർ കമ്യൂണിക്കേഷൻ സെന്ററിൽ ഒരുക്കിയിട്ടുള്ളത്.

പ്രവാസികൾക്ക് 24 മണിക്കൂറും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഹെൽപ്‌ലൈൻ നമ്പർ : 00 91 484 6699900 അല്ലെങ്കിൽ ഈമെയിൽ [email protected] വഴി ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്. രോഗ നിർണയം, ചികിത്സ തുടങ്ങിയ അനുബന്ധ നടപടികൾക്കായി 24 മണിക്കൂറിനകം തുടർനടപടി ഉറപ്പാക്കും. രോഗിക്കും ഡോക്ടർക്കുമിടയിൽ ഫലപ്രദമായ ലെയ്‌സൺ എൻ ആർ ഐ സിസിസി ലഭ്യമാകും.

പ്രവാസികളുടെ ചെറിയ സംശയങ്ങൾ മുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗാവസ്ഥകൾ വരെ ചർച്ചാവിഷയമാക്കാവുന്നതാണ്. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിൽസയ്ക്കായുള്ള ക്രമീകരണങ്ങളും യാത്ര, താമസം തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കാൻ ഇവിടെനിന്നുള്ള സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രോഗാവസ്ഥകളെപ്പറ്റിയുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും ഉചിത നടപടികൾ ശിപാർശ ചെയ്യാനും വിദഗ്ധ സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

പ്രവാസികൾക്ക് വിദഗ്ധ ആരോഗ്യ പരിചരണം സുഗമമാക്കുന്നതിനുള്ള ഈ നവീന സംവിധാനം കേരളത്തിന് മെഡിക്കൽ ടൂറിസ രംഗത്ത് പുതിയ വാതായനങ്ങൾ തുറന്നിടുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി ഇ ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.