09
Thursday
May 2024
May 2024
ദേവേന്ദ്ര ഫട്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്
Posted on: October 31, 2014
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം അഞ്ചിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. പത്തു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. സഖ്യസാധ്യതകൾ ഇല്ലാതായതോടെ ശിവസേന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. എൻസിപിയുടെ പിന്തുണ സ്വീകരിച്ചതായി ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ മുംബൈയിൽ എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, സച്ചിൻടെൻഡുൽക്കർ തുടങ്ങി നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തും.
TAGS: BJP | Devendra Fadnavis | Maharashtra Chief Minister | Oath-taking Ceremony | Saamana | Shiv Sena | Wankhede Stadium |
News in this Section