ടീം ഇന്ത്യയ്ക്കു ആവേശം പകരാന്‍ – ചീയര്‍ഫോര്‍ഇന്ത്യ പ്രചാരണവുമായി ഹെലോ

Posted on: May 31, 2019

ന്യൂഡല്‍ഹി: ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ ഇംഗ്ലണ്ടില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരാന്‍ ചീയര്‍ഫോര്‍ഇന്ത്യ പ്രചാരണത്തിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമൊരുക്കുന്നു. ഉപയോക്താക്കള്‍ക്ക് ചീയര്‍ഫോര്‍ഇന്ത്യ ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്ത്യയിലെ 14 ഭാഷകളില്‍ ഏതുപയോഗിച്ചും ലോകകപ്പ് 2019മായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഹെലോയില്‍ പോസ്റ്റ് ചെയ്യാം. ഏറ്റവും സജീവവും സംവേദനാത്മകവുമായ പോസ്റ്റ് ഇടുന്ന ഉപയോക്താക്കള്‍ക്ക് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണാന്‍ പോകാന്‍ അവസരം ലഭിക്കും.

മെയ് 25 മുതല്‍ ജൂണ്‍ 14വരെയുള്ള ലോകകപ്പ് 2019നോട് ചേര്‍ന്നു വരുന്ന പ്രചാരണം ക്രിക്കറ്റിന്റെ കടുത്ത ആരാധകര്‍ക്കും ഹെലോയുടെ സ്ഥിരം ഉപയോക്താക്കള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്ക് ഇംഗണ്ടിലെ ടീം ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിക്കുമ്പോള്‍ മറ്റു വിജയികള്‍ക്ക് വേറെയും ആവേശകരമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്.

TAGS: Helo |