കേന്ദ്രമന്ത്രി വി. മുരളീധരനെ എം എ യൂസഫലി അഭിനന്ദിച്ചു

Posted on: May 31, 2019

ന്യൂഡൽഹി : കേന്ദ്രമന്ത്രി വി. മുരളീധരനെ, പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി നേരിട്ട് അഭിനന്ദിച്ചു. രാഷ് ട്രപതി ഭവനിൽ നടന്ന മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ യൂസഫലിയും സംബന്ധിച്ചിരുന്നു.

നേരത്തെ എൻഡിഎ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എം എ യൂസഫലി ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.