ഐ സി ഐ സി ഐ ബാങ്കിന് 2,709 കോടി അറ്റാദായം

Posted on: October 30, 2014

ICICI-Bank-Board-big

ഐ സി ഐ സി ഐ ബാങ്കിന് ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 2,709 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ 3.31 ശതമാനത്തിൽ നിന്ന് 3.42 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശവരുമാനം 15 ശതമാനം വർധിച്ച് 4,657 കോടി രൂപയായി.

നിഷ്‌ക്രിയ ആസ്തികൾ ഒന്നാം ക്വാർട്ടറിലെ 3474 കോടിയിൽ നിന്ന് 3,997 കോടിയായി വർധിച്ചു.