ഇടതുപക്ഷം വിഷലിപ്തമായ പ്രചാരണം നടത്തിയെന്ന് സുരേന്ദ്രൻ

Posted on: May 23, 2019

പത്തനംതിട്ട : മതന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷം നടത്തിയ വിഷലിപ്തമായ പ്രചാരണമാണ് കേരളത്തിൽ കോൺഗ്രസിന്റെ വിജയത്തിന് കാരണമെന്ന് പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. രാജ്യം മുഴുവൻ ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞപ്പോഴാണ് കേരളത്തിൽ വിജയിക്കാനായത്.

ശബരിമല വിഷയത്തിൽ പിണറായി വിജയൻ എടുത്ത വെല്ലുവിളി നിറഞ്ഞ നിലപാടുകളാണ് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം. പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ ബിജെപിക്ക് കഴിഞ്ഞു. അടൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.