മുംബൈയിലേക്ക് ഫ്‌ളൈ ദുബായ് സർവീസ്

Posted on: October 30, 2014

Flydubai-CEO-Ghaith-Al-Ghai

ദുബായിൽ നിന്ന് മുംബൈയിലേക്ക് ഫ്‌ളൈ ദുബായ് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ പ്രതിവാരം അഞ്ചു സർവീസുകളാണ് ഉണ്ടാവുക. ദുബായ് ടെർമിനൽ 2 ൽ നിന്നാണ് ഫ്‌ളൈ ദുബായ് വിമാനങ്ങൾ പുറപ്പെടുന്നത്. പ്രതിവാരം 25 ഫ്‌ളൈറ്റുകളാണ് ഇപ്പോൾ ഇന്ത്യയിലേക്ക് ഓപറേറ്റ് ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള സർവീസുകൾ അടുത്ത മാർച്ചോടെ വർധിപ്പിക്കുമെന്ന് ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഗെയ്ത്ത് അൽ ഗെയ്ത്ത് പറഞ്ഞു.

മുംബൈയ്ക്കു പുറമെ അഹമ്മദബാദ്, ന്യൂഡൽഹി, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ലക്‌നോ എന്നിവിടങ്ങളിലേക്കും ഫ്‌ളൈ ദുബായ് സർവീസ് നടത്തുന്നുണ്ട്. അഹമ്മദബാദും ലക്‌നോയും ഒഴികെയുള്ള ഡെസ്റ്റിനേഷനുകളിലേക്ക് ബിസിനസ് ക്ലാസും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫ്‌ളൈ ദുബായ് സീനിയർ വൈസ് പ്രസിഡന്റ് (കമേർഷ്യൽ) സുധീർ ശ്രീധരൻ പറഞ്ഞു.