വരുമാനത്തില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Posted on: May 22, 2019

മുംബൈ : രാജ്യത്തെ ഏറ്റവും വരുമാനമുള്ള കമ്പനിയെന്ന നേട്ടം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റിലയന്‍സിന്റെ മുന്നേറ്റം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.23 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് റിലയന്‍സ് നേടിയത്. ഇക്കാലയളവില്‍ 6.17 ലക്ഷം കോടി രൂപയായിരുന്നു ഐഒസിയുടെ വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐഒസിയേക്കാള്‍ ഇരട്ടി അറ്റാദായം നേടിയ റിലയന്‍സ് രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നേട്ടവും സ്വന്തമാക്കി. 2018-19 സാമ്പത്തിക വര്‍ഷം ഐഒസി 17.274 കോടി രൂപയുടെ അറ്റാദായം നേടിയപ്പോള്‍ 39,588 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമ്പാദിച്ചത്.