റിലയൻസ് ബ്രിട്ടീഷ് കളിപ്പാട്ട കമ്പനി ഹാംലീസിനെ ഏറ്റെടുത്തു

Posted on: May 10, 2019

കൊച്ചി : ബ്രിട്ടീഷ് കളിപ്പാട്ട ബ്രാൻഡായ ഹാംലീസിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി റിലയൻസ് ബ്രാൻഡസ് അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ശക്തമാക്കി. ഹോങ്കോംഗ് ലിസ്റ്റഡ് കമ്പനിയായ സി ബാനർ ഇന്റർനാഷണൽ ഹോൾഡിംഗ്‌സുമായി ഇതിനായുള്ള കരാറിൽ റിലയൻസ് ഒപ്പുവെച്ചു.

ലോകമെമ്പാടുമുള്ള കുട്ടികളുടെ കളിക്കൂട്ടുകരായ ഹാംലീസ് കളിപ്പാട്ടങ്ങൾക്കു 250 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. 1760 ൽ ആരംഭിച്ച ഹാംലീസിന് 18 രാജ്യങ്ങളായി 167 വിപണനശാലകളുണ്ട്. ഇന്ത്യയിൽ 29 നഗരങ്ങളിലായി 88 വിൽപന കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ലുലു മാളിൽ ഹാംലീസ് സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്.

ആഗോള മേഖലയിലുള്ള ഈ ഏറ്റെടുക്കലോടെ ലോക റീട്ടെയ്ൽ രംഗത്ത് റിലയൻസ് ബ്രാൻഡ് മുൻപന്തിയിൽ എത്തിയത് സ്വപ്നസാക്ഷാത്കാരമാണെന്ന് റിലയൻസ് ബ്രാൻഡ്‌സ് പ്രസിഡന്റും സിഇഒയുമായ ദർശൻ മേഹത പറഞ്ഞു.