ആര്‍. ബി. ഐ. വീണ്ടും പലിശ കുറച്ചേക്കും

Posted on: May 9, 2019

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ജൂണില്‍ നടത്തുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നതിന്റെ ഭാഗമായാണിത്.

ഇപ്പോള്‍ പണപ്പെരുപ്പം കുറഞ്ഞുനില്‍ക്കുകയാണ്. വരും മാസങ്ങളില്‍ ഇത് ഉയരാനിടയുണ്ട്. ഇതിനു മുമ്പായി പല ിശ നിരക്ക് കുറയ്ക്കാനാവും ആര്‍.ബി.ഐ. ശ്രമിക്കുക. ഫെബ്രുവരിയിലും ഏപ്രിലും കാല്‍ ശതമാനം വീതം വായ്പാ നിരക്ക് കുറച്ചിരുന്നു.

TAGS: RBI |