ഹോണ്ട 2,338 കാറുകൾ തിരിച്ചുവിളിച്ചു

Posted on: October 27, 2014

Honda-Amaze-Car-big

ഹോണ്ട കാർസ് ഇന്ത്യയിൽ 2,338 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗിന്റെ തകരാറുകൾ പരിഹരിക്കുന്നതിനാണ് 2011 സെപ്റ്റംബറിനും 2014 ജൂലൈയ്ക്കും മധ്യേ നിർമ്മിച്ച കാറുകൾ തിരിച്ചുവിളിക്കുന്നത്. 1,235 ഹോണ്ട അമേസ് 1,040 ഹോണ്ട ബ്രിയോ 63 ഹോണ്ട സിആർവി എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. കഴിഞ്ഞയാഴ്ച നിസാൻ 9,000 കാറുകൾ തിരിച്ചുവിളിച്ചിരുന്നു.