കെഎസ്‌ഐഡിസി ലൈഫ് സയൻസ് പാർക്ക് ഭൂമികൈമാറ്റം നടത്തി

Posted on: October 26, 2014

KSIDC-Logo-big

കെഎസ്‌ഐഡിസി തിരുവനന്തപുരം തോന്നയ്ക്കലിൽ ആരംഭിക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ നിർമാണത്തിന് ആവശ്യമായ ഭൂമികൈമാറി. ഗ്രീൻവർത്ത് ഇൻഫ്രസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണചുമതല. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ സത്യജിത് രാജന്റെ സാന്നിധ്യത്തിൽ ലൈഫ് സയൻസ് പാർക്ക് പ്രോജക്ട് ഡയറക്ടറും സിഒഒയുമായ ബി. ജ്യോതികുമാറും ഗ്രീൻവർത്ത് ഡയറക്ടർ പി. ജെ. ജേക്കബും തമ്മിൽ പദ്ധതിസ്ഥലം കൈമാറ്റ രേഖകളിൽ ഒപ്പുവച്ചു. 2015 ജൂണിൽ പൊതുവായ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാകും.

ലൈഫ് സയൻസ് പാർക്കിലെ ആദ്യ കെട്ടിടത്തിന് 2,50,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. അത്യാധുനിക ഓഫീസ് ഏരിയ, ഇൻകുബേഷൻ സെന്റർ, റെഡി ടു ഓക്കുപൈ ലാബ് മൊഡ്യൂളുകൾ എന്നിവ പാർക്കിലുണ്ടാകും. വൻകിട ബയോ കമ്പനികൾക്ക് കാമ്പസുകൾ സ്ഥാപിക്കാൻ ഡെവലപ് ചെയ്ത സ്ഥലവും റെഡി ടു യൂസ് മോഡുലാർ ഓഫീസുകൾ, വെറ്റ് – ഡ്രൈ ലാബ് സ്ഥലസൗകര്യം എന്നിവ പാർക്കിന്റെ ഭാഗമായുണ്ടാകും.