May 2024
സെന്റ് ജോർജ് സ്കൂളിന് ഈസ്റ്റേണിന്റെ കോർപറേറ്റ് ബ്രാൻഡിംഗ്
Posted on: October 24, 2014
കോതമംഗലം സെന്റ് ജോർജ് സ്കൂളിനെ 2020 ൽ ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റിക് അക്കാദമിയാക്കാൻ ലക്ഷ്യമിട്ട് ഈസ്റ്റേൺ ഗ്രൂപ്പ് ആവിഷ്കരിച്ച വിഷൻ 2020 പദ്ധതിക്ക് തുടക്കമായി. കൊച്ചിയിൽ ഈസ്റ്റേണിന്റെ കോർപറേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ വിഷൻ 2020 ഉദ്ഘാടനം ചെയ്തു. ഒരു ഡസൻ ലോക താരങ്ങളെ സൃഷ്ടിക്കുകയാണ് വിഷൻ 2020 യുടെ ലക്ഷ്യം.
കോർപറേറ്റ് ബ്രാൻഡിംഗിന്റെ ഭാഗമായുള്ള സാമ്പത്തികസഹായം ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ സ്കൂൾ മാനേജ്മെന്റിനു കൈമാറി. സെന്റ് ജോർജ് സ്കൂളിലെ മുഖ്യകായിക അധ്യാപകൻ രാജു പോൾ, ഓൾഡ് സ്റ്റുഡന്റ്സ് പ്രസിഡിന്റ് ഇ.എം. സണ്ണി ഇടക്കാട്ടുകുടി, പിടിഎ പ്രസിഡന്റ് ജിജോ കുര്യയ്പ്, കോതമംഗലം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെന്നഡി പീറ്റർ ഓലിയപ്പുറം, ജയിംസ് മാത്യു ഇടക്കാട്ടുകുടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: EASTERN Condiments | EASTERN Curry Powder | Eastern Group | St. George Highschool Kothamangalam |