എയർഇന്ത്യ വിമാനങ്ങൾക്കു ചാവേർ ഭീഷണി

Posted on: October 24, 2014

 

CIAL-D-Terminal-CS

എയർഇന്ത്യയുടെ വിമാനങ്ങൾക്ക് ചാവേർ ആക്രമണ ഭീഷണി. അഹമ്മദബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി സെക്ടറിൽ പറക്കുന്ന വിമാനങ്ങളിൽ ചാവേർ ആക്രമണമുണ്ടാകുമെന്നാണ് സിഐഎസ്എഫ് ഓഫീസിൽ അജ്ഞാതന്റെ ഫോൺ സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് നെടുമ്പാശേരിയിൽ സുരക്ഷ കർശനമാക്കിയതായി സിഐഎസ്എഫ് പറഞ്ഞു.

ദ്രുതകർമ്മസേനയോട് സജ്ജരാകാനും നിർദേശിച്ചിട്ടുണ്ടെന്ന് എയർപോർട്ട് ഡയറക്ടർ എ സി കെ നായർ പറഞ്ഞു. ചാവേർ ഭീഷണി ലഭിച്ചതിനെ തുടർന്ന് മറ്റു വിമാനത്താവളങ്ങളിലും എയർഇന്ത്യ വിമാനങ്ങളിൽ സുരക്ഷാ കർശനമാക്കിയിട്ടുണ്ട്.