ലുലുവിൽ ആറാം വാർഷികാഘോഷം

Posted on: March 9, 2019

കൊച്ചി : ലുലു മാളിന്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ ദിവസേന സമ്മാനങ്ങൾ നേടാൻ അവസരം ലഭിക്കും. സമ്മാനങ്ങൾ ഉടൻ തന്നെ ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യുന്നു. ദിവസേന നൽകുന്ന സമ്മാനങ്ങൾക്കു പുറമെ ഒരു ഭാഗ്യശാലിക്ക്, 2 പ്രായപൂർത്തിയായവരും 2 കുട്ടികളും അടക്കം നാല് പേർക്ക് ഒരുമിച്ച് പോകാവുന്ന സൗജന്യ യൂറോപ്യൻ ഉല്ലാസ യാത്രയും ബംബർ സമ്മാനമായി നൽകും.

ഓട്ടോമാറ്റിക് സംവിധാനം വഴി ദിവസവും സമ്മാനർഹരായ വിജയികളെ തെരഞ്ഞെടുക്കുന്ന വിദ്യ ലുലു ഹൈപ്പർമാർക്കറ്റിൽ നടപ്പാക്കിയിട്ടുണ്ട്. മാർച്ച് 20 വരെയാണ് ഈ സുവർണാവസരം ലഭ്യമാക്കിയിട്ടുള്ളത്.

TAGS: Lulu Mall |