മുഹൂർത്തവ്യാപാരം വിപണികളിൽ മുന്നേറ്റം

Posted on: October 23, 2014

Muhurat-Trading-small

സംവത് 2071 ന് തുടക്കം കുറിച്ച് നടന്ന മുഹൂർത്തവ്യാപാരത്തിൽ ഓഹരിവിപണികളിൽ മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടൻ ബിഎസ്ഇ സെൻസെക്‌സ് 174 പോയിന്റും നിഫ്റ്റി 68 പോയിന്റും ഉയർന്നു.

ഇപ്പോൾ 74 പോയിന്റ് ഉയർന്ന് 26,861.79 പോയിന്റിലും നിഫ്റ്റി 21.20 പോയിന്റ് ഉയർന്ന് 8,017.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. കാപ്പിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, ഓയിൽ ആൻഡ് ഗ്യാസ് സെക്ടറുകൾ നേട്ടമുണ്ടാക്കി. റിലയൻസ്, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, കൻസായ് നെരലോക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

മികച്ച റിസൽട്ട് പുറത്തുവിട്ടെങ്കിലും വിപ്രോ ഓഹരികൾക്കു നേട്ടമുണ്ടാക്കാനായില്ല. സെൻസെക്‌സിലെ 1,387 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 306 ഓഹരികൾ നഷ്ടത്തിലായി.