എൽ ആൻഡ് ടി ഫിനാൻസ് ലാഭത്തിൽ 16.63 % വർധന

Posted on: October 23, 2014

L&T

എൽ ആൻഡ് ടി ഫിനാൻസ് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 183.63 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലത്തേക്കാൾ 16.63 ശതമാനം അധികമാണിത്.

മിക്ക രംഗങ്ങളിലും ഗണ്യമായ പ്രവർത്തനമികവ് കൈവരിക്കാൻ കഴിഞ്ഞതിന്റെ വെളിച്ചത്തിലാണ് ലാഭം ഉയർന്നതെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. ഇക്കാലയളവിലെ മൊത്തവരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധിച്ച് 1,232.09 കോടി രൂപയിൽനിന്ന് 1,551.80 കോടി രൂപയിലേക്ക്. ലോണുകളും അഡ്വാൻസുകളും 35,459 കോടി രൂപയായിരുന്നത് 42,760 കോടി രൂപയായും ഉയർന്നു.

കമ്പനി കൈകാര്യം ചെയ്തുവരുന്ന ശരാശരി ആസ്തിയുടെ മൂല്യം 20,673 കോടി രൂപയായി-വർധന 37 ശതമാനം. ശരാശരി ഇക്വിറ്റി ആസ്തി മൂല്യം 42 ശതമാനം. വർധിച്ച് 6,644 കോടി രൂപയുമായി.