മെട്രോ ജീവനക്കാർക്ക് ദീപാവലി മധുരവുമായി ലുലുമാളും പ്രസ്‌ക്ലബും

Posted on: October 23, 2014

Lulu-EKM-Pressclub-Diwali-b

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ റെയിലിനായി ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ലുലുമാളും എറണാകുളം പ്രസ്‌ക്ലബും ചേർന്ന് മധുരം നൽകി. ഇടപ്പള്ളിയിലെയും കളമശേരിയിലെയും ലേബർ ക്യാമ്പുകളിലെത്തിയാണ് മധുരം വിളമ്പിയത്.

ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു മാൾ ഓപറേഷൻസ് മാനേജർ ഷമീർ വർമ്മ, ഒ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.