കൊച്ചി ലുലു മാള്‍ളില്‍ ഷോപ്പിംഗ് ഉത്സവം

Posted on: January 1, 2024

കൊച്ചി : വിലക്കിഴിവിന്റെ ഷോപ്പിംഗ് ഉത്സവം സമ്മാനിച്ച് കൊച്ചി ലുലു മാള്‍. 4 മുതല്‍ 7 വരെ നടക്കുന്ന ‘ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയിലിലൂടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവയ്ക്ക് ഉള്‍പ്പെടെ 50% വിലക്കുറവാണു ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലുഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്ട് എന്നിവിടങ്ങളിലായി പ്രമുഖ ബാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് വാങ്ങാം. ലുലുസ്റ്റോറുകള്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 2 വരെ പ്രവര്‍ത്തിക്കും.

6-ാം തീയതി മുതല്‍ ഓഫര്‍ അവസാനിക്കുന്നതു വരെ തുടര്‍ച്ചയായ 41 മണിക്കൂറും പ്രവര്‍ത്തിഫാഷന്‍ പ്രേമികള്‍ക്കായി പതിവുപോലെ എന്‍ഡ് ഓഫ് സീസണ്‍ സെയിലുമുണ്ട്. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരം ലുലുഫാഷന്‍ സ്റ്റോറില്‍ നിന്ന് 50% വരെ കിഴിവില്‍ സ്വന്തമാക്കാം.

1 മുതല്‍ 21 വരെയാണ് ഓഫര്‍. ലുലു സെലിബ്രേറ്റിലും ഓഫറുകള്‍ ലഭ്യമാണ്. ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറുമുണ്ട്.ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓര്‍ഡറുകള്‍ ലഭ്യമാണ്.

 

TAGS: Lulumall |