സെന്റ് ജോർജിനെ അത്‌ലറ്റിക്‌സ് അക്കാദമിയാക്കാൻ ഈസ്‌റ്റേൺ

Posted on: October 21, 2014

St.-George-High-School-Koth

കായികരംഗത്ത് ദേശീയതലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തിയ കോതമംഗലം സെന്റ് ജോർജ് സ്‌കൂളിനെ ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലറ്റിക്‌സ് അക്കാദമിയാക്കാനുള്ള പദ്ധതിക്ക് ഈസ്റ്റേൺ ഗ്രൂപ്പ് ഒരുങ്ങുന്നു. അഞ്ചു വർഷത്തിനുള്ളിൽ ഒരു ഡസൻ ഇന്റർനാഷണൽ അത്‌ലറ്റുകളെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈസ്റ്റേൺ, സെന്റ് ജോർജ് സ്‌കൂളിൽ നടപ്പാക്കുന്ന വിഷൻ 2020 പദ്ധതിക്ക് വിവിധ കോർപറേറ്റുകളുടെയും കായികസംഘടനകളുടെയും സർക്കാർ ഏജൻസികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

ഈസ്റ്റേണിന്റെ പിന്തുണയോടെ സ്‌കൂളിൽ സിന്തെറ്റിക് ട്രാക്ക് സ്ഥാപിക്കും. ഇതോടെ കേരളത്തിൽ സിന്തെറ്റിക് ട്രാക്കുള്ള ഏക സ്‌കൂളായി സെന്റ് ജോർജ് മാറും. വിഷ്വൽ അനലൈസിങ്ങ് സെന്റർ, മഴക്കാലത്തും പരിശീലനത്തിന് പറ്റുന്ന ട്രെയിനിംഗ് സെന്റർ, ഹൈടെക് ജിംനേഷ്യം എന്നിവയും വിഷൻ 2020 ൽ ഉൾപ്പെടുന്നു. പദ്ധതിക്ക് തുടക്കം കുറിച്ച് 23 ന് വൈകുന്നേരം നാലിന് കൊച്ചിയിലെ ഈസ്റ്റേൺ കോർപറേറ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഈസ്റ്റേൺ ഗ്രൂപ്പ്  ചെയർമാൻ നവാസ് മീരാൻ, മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ തുടങ്ങിയവർ പങ്കെടുക്കും.