ഐ ഡി ബി ഐ ടയർ 1 ബോണ്ടുകൾക്ക് ഫുൾ സബ്‌സ്‌ക്രിപ്ഷൻ

Posted on: October 21, 2014

IDBI-Bankഐ ഡി ബി ഐ ബാങ്കിന്റെ ബേസൽ 3 മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന ആദ്യ അഡീഷണൽ ടയർ 1 ബോണ്ടുകൾ കാലാവധിക്കു മുൻപു തന്നെ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തു. 1500 കോടി രൂപയുടെ സബ്‌സ്‌ക്രിപ്ഷനും 1000 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിപ്ഷനും അടക്കം ആകെ 2500 കോടി രൂപയുടെ ബോണ്ടുകൾക്കാണ് അപേക്ഷ ലഭിച്ചത്.

സെപ്റ്റംബർ 29 നാണ് ബോണ്ട് പുറത്തിറക്കിയത്. വാർഷികാടിസ്ഥാനത്തിൽ 10.75 ശതമാനം കൂപ്പൺ റേറ്റുള്ള ഈ ബോണ്ടിന് പത്തു വർഷത്തിനു ശേഷം കോൾ ഓപ്ഷനും ഉണ്ടെന്ന് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എസ്. രാഘവൻ ചൂണ്ടിക്കാട്ടി.