എച്ച് ഡി എഫ് സി ബാങ്കിന് 2381.5 കോടി അറ്റാദായം

Posted on: October 21, 2014

HDFC-Bank-branch-big

എച്ച് ഡി എഫ് സി ബാങ്കിന് നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ 2,381.5 കോടി (1,982 കോടി) അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 20 ശതമാനം വളർച്ച കൈവരിച്ചു. അറ്റ പലിശവരുമാനം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 23 ശതമാനം വർധിച്ച് 5,511 കോടി (4,476.5 കോടി) യായി. മറ്റുവരുമാനം 1,844 കോടിയിൽ നിന്ന് 11 ശതമാനം വർധിച്ച് 2,047 കോടി രൂപയായി.

അറ്റ പലിശ മാർജിൻ 4.3 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി മെച്ചപ്പെട്ടു. വായ്പകൾ 22 ശതമാനം വർധിച്ച് 3.28 ലക്ഷം കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി 1.09 ശതമാനത്തിൽ നിന്ന് 1.02 ശതമാനമായി മെച്ചപ്പെട്ടു. അറ്റനിഷ്‌ക്രിയ ആസ്തി 0.28 ശതമാനമായി തുടർന്നു. ബാസൽ 3 മാനദണ്ഡമനുസരിച്ച് എച്ച് ഡി എഫ് സി ബാങ്കിന്റെ മൂലധനപര്യാപ്തത 15.7 ശതമാനമാണ്.