ഫെവിക്വിക് വാങ്ങുന്നവർക്ക് സ്വർണം നേടാൻ അവസരം

Posted on: October 20, 2014

Fevi-Kwik-solutions-big

ഫെവിക്വിക് വാങ്ങുന്നവർക്ക് മുദ്രാവാക്യ മത്സരത്തിൽ പങ്കെടുത്ത് സ്വർണ നാണയം സ്വന്തമാക്കാൻ അവസരം. സർഗശക്തിയുടെ മാറ്റുരയ്ക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ഫെവിക്വിക് ഉത്പദകരായ പിഡിലൈറ്റ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ചിട്ടുള്ള മത്സരം.

ഓരോ 500 ഗ്രാം ഫെവിക്വിക്കിനോടൊപ്പവും ലഭിക്കുന്ന സ്‌ക്രാച്ച് കാർഡിലെ കോഡ് നമ്പർ ഒരു പ്രത്യേക നമ്പറിലേക്ക് അയച്ചുകൊടുക്കുന്ന ഉപഭോക്താവിന് മറ്റൊരു ഫോൺ നമ്പർ ലഭിക്കും. ഫെവിക്വിക് എന്ന പേരുൾക്കൊള്ളുന്ന ആകർഷകമായ മുദ്രാവാക്യം ഈ നമ്പറിൽ വിളിച്ച് 30 സെക്കന്റിനകം ശബ്ദലേഖനം ചെയ്ത് ഈ മാസം 25 വരെ മത്സരത്തിൽ പങ്കെടുക്കാമെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ് വിശാൽ മൽഹാൻ പറഞ്ഞു.