ചെന്നൈ മെട്രോ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

Posted on: February 11, 2019

ചെന്നൈ : ചെന്നൈ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കുന്ന വാഷര്‍മാന്‍പെട്ട് – എജിഡിഎംഎസ് പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തിരുപ്പൂരില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പാതയിലെ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയതു. 2009 ന് നിര്‍മ്മാണം തുടങ്ങിയ പദ്ധതി പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുത്തു.