സെൻസെക്‌സിൽ 466 പോയിന്റ് മുന്നേറ്റം

Posted on: February 1, 2019

മുംബൈ : ജനകീയ ബജറ്റിന്റെ ആവേശത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെൻസെക്‌സ് 466.42 പോയിന്റ് ഉയർന്ന് 36,708 പോയിന്റിലും നിഫ്റ്റി 133.70 പോയിന്റ് ഉയർന്ന് 10,963 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോകോർപ്, മാരുതി ഉദ്യോഗ്, എച്ച്‌സിഎൽ ടെക്, എം & എം, ഹിന്ദ് യൂണിലിവർ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |