ഫോർഡ് 1,66,000 കാറുകൾ തിരിച്ചുവിളിച്ചു

Posted on: September 18, 2013

Ford-Figoഫോർഡ് ഇന്ത്യ 1,66,021 കാറുകൾ തിരിച്ചുവിളിച്ചു. 2010 ജനുവരിക്കും 2012 ജൂണിനും മധ്യേ നിർമ്മിച്ച ഫോർഡ് ഫിഗോ, ക്ലാസിക് കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 1,31,922 കാറുകൾക്ക് റിയർ ആക്‌സിലിനും 34,099 കാറുകൾക്കു പവർ സ്റ്റീയറിംഗിനുമാണ് തകരാറ്. കഴിഞ്ഞ വർഷം 1,28000 കാറുകൾ ഫോർഡ് ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.