നന്ദൻ നിലേക്കനി ലോകസഭയിലേക്ക് മത്സരിച്ചേക്കും

Posted on: September 18, 2013

Nandan-Nilekkani

യുണീക് ഐഡന്റിഫിക്കേഷൻ പ്രോജക്ടിന്റെ (യുഐഡി) സാരഥിയും ഇൻഫോസിസ് മുൻ ചെയർമാനുമായ നന്ദൻ നിലേക്കനി അടുത്തവർഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും.

കർണാടകത്തിലെ ബെംഗലുരു സൗത്ത് മണ്ഡലമായിരിക്കും അദേഹത്തിനു ലഭിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ധാരാളം ഉന്നതവരുമാനക്കാരായ പ്രഫഷണലുകളുള്ള ബെംഗലുരു സൗത്തിൽ നിലേക്കനിക്കു പിന്തുണ ലഭിക്കുമെന്നാണ് അദേഹത്തിന്റെ അഭ്യദയകാംഷികൾ കരുതുന്നു. ബിജെപി നേതാവ് അനന്തകുമാറാണ് ഇപ്പോൾ ബാംഗളൂർ സൗത്തിനെ പ്രതിനിധീകരിക്കുന്നത്. എന്നാൽ രാജ്യസഭയിലേക്കും നന്ദൻ നിലേക്കനിയുടെ പേരു സജീവമാണ്.

TAGS: Nandan Nilekani | UID |