നന്ദൻ നിലേക്കനി ദൃഷ്ടിയിൽ നിക്ഷേപം നടത്തി

Posted on: June 23, 2016

Nandan-Nilekani-Big-a

ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേക്കനി നേത്ര ചികിത്സ സ്ഥാപനമായ ദൃഷ്ടിയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ദൃഷ്ടി കണ്ണാശുപത്രികൾക്ക് പുറമെ വിഷൻ സെന്ററുകളും മൊബൈൽ ഐ ക്ലിനിക്കുകളും നടത്തി വരുന്നു.

ഐടി പ്രഫഷണലായ കിരൺ ആനന്ദംപിള്ള, അഞ്ജലി ജോഷി എന്നിവരാണ് ദൃഷ്ടിയുടെ സ്ഥാപകർ. ഓൺമൊബൈലിന്റെ സഹസ്ഥാപകൻ കൂടിയാണ് കിരൺ ആനന്ദംപിള്ള.

കർണാടകത്തിലെ ബംഗലുരു റൂറൽ, ചിക്കബെല്ലാപ്പൂർ, രാമനഗർ, ചിത്രദുർഗ എന്നീ ജില്ലകളിലാണ് ദൃഷ്ടിയുടെ പ്രവർത്തനം. വൈകാതെ ആറ് ജില്ലകളിലേക്ക് കൂടി പ്രവർത്തനം വിപുലീകരിക്കും.