ആസ്റ്റർ മെഡ്‌സിറ്റിയിൽ 3 ഡി ഇക്കോ ശിൽപശാല

Posted on: October 17, 2014

Aster-DM--Logo-small

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഒക്ടോബർ 18, 19 തീയതികളിൽ 3 ഡി ഇക്കോ കാർഡിയോഗ്രാഫി ശിൽപശാല സംഘടിപ്പിക്കും. ഹൃദയ സംബന്ധമായ ഇമേജുകൾ തത്‌സമയം വീക്ഷിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് 3 ഡി ഇക്കോ കാർഡിയോഗ്രാഫി. ഹൃദയത്തിന്റെ ഘടനയിലും പ്രവർത്തനത്തിലുമുണ്ടാകുന്ന അസ്വാഭാവികതകൾ കൂടുതൽ മികച്ച രീതിയിൽ മനസിലാക്കാൻ ഇതു സഹായിക്കും. അതു വഴി ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങളിൽ കൂടുതൽ കരുതലും ചികിത്സയും ലഭ്യമാക്കാനാവും.

ആസ്റ്റർ കാർഡിയാക് സയൻസസ് സംഘടിപ്പിക്കുന്ന ശിൽപശാല 18 ന് രാവിലെ 9.30 ന് ആരംഭിക്കും. ഇന്ത്യയിലെമ്പാടുനിന്നുമുള്ള ഹൃദ്രോഗ വിദഗ്ധർ, അനസ്‌ത്യേഷ്യാ വിദഗ്ധർ, ശിശുരോഗ വിദഗ്ധർ, റേഡിയോളജിസ്റ്റുമാർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുക്കും.
(This news was published on October 17, 2014)

 

TAGS: Aster Medcity |