ഹോണ്ട നാലാം പ്ലാന്റിന് ശിലാസ്ഥാപനം നടത്തി

Posted on: October 16, 2014

Honda-Motorcycles-Logo-sഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടറിന്റെ നാലാമത്തെ പ്ലാന്റിന്റെ ശിലാസ്ഥാപനം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ നിർവഹിച്ചു. അഹമ്മദാബാദിൽ നിന്നും 80 കിലോമീറ്റർ അകലെ വിതാലപൂരിലാണ് 1,100 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവർഷം 12 ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റ് 2015 അവസാനത്തോടെ പ്രവർത്തനസജ്ജമാകും. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമാണശാലയാകും വിതാലപൂരിലേതെന്ന് ഹോണ്ട കമ്പനി പറഞ്ഞു.