മുത്തൂറ്റ് ഗ്രൂപ്പ് ഫെയർപ്ലേ അവാർഡ് ട്രോഫി അനാവരണം ചെയ്തു

Posted on: October 15, 2014

Muthoot-Group-B

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മാന്യമായി കളിക്കുന്ന ടീമിനുള്ള ഫെയർപ്ലേ അവാർഡ് ട്രോഫി മുത്തൂറ്റ് ഗ്രൂപ്പ് അനാവരണം ചെയ്തു. രണ്ടടി ഉയരമുള്ള സുവർണ നിറത്തിലുള്ള വിസിലിന്റെ മാതൃകയിലാണ് ട്രോഫി രൂപകൽപന ചെയ്തിരിക്കുന്നത്. ലീഗിൽ ഏറ്റവും കൂടുതൽ ഫെയർപ്ലേ പോയിന്റുകൾ നേടുന്ന ടീമിനാണ് മുത്തൂറ്റ് ഫെയർപ്ലേ ട്രോഫി ലഭിക്കുക. സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ റെഫറി സ്‌പോൺസർ കൂടിയാണ് മുത്തൂറ്റ് ഗ്രൂപ്പ്.

മാന്യമായ കളിയുടെ മാതൃക ഉയർത്തിപ്പിടിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ് ഫെയർപ്ലേ അവാർഡ് ടീമുകൾക്ക് പ്രചോദനമാകുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ കേണൽ ഗൗതം കർ പറഞ്ഞു.