റോർ – ടൈഗേഴ്‌സ് ഓഫ് ദ സുന്ദർബനിന്റെ മൊബൈൽ ഗെയിം

Posted on: October 15, 2014

Roar-Tigers-of-the-Sundarba

ആക്ഷൻ ഫീച്ചർ ഫിലിം റോർ – ടൈഗേഴ്‌സ് ഓഫ് ദ സുന്ദർബനിന്റെ മൊബൈൽ ഗെയിം പുറത്തിറക്കി. ഡിജിറ്റൽ വിതരണ കമ്പനിയായ ഷോർട്ട്‌ഫോർമാറ്റ്‌സാണ് റോർ- ടൈഗേഴ്‌സ് ഓഫ് ദ സുന്ദർബൻ മൊബൈൽ ഗെയിം പുറത്തിറക്കിയത്. സിനിമയുടെ പ്രമേയത്തിനനുസൃതമായി  സാഹസികത നിറഞ്ഞ ഈ ഗെയിം കളിക്കുന്നവർ വേട്ടക്കാരെ കൊന്ന് കടുവകളെ രക്ഷിക്കുകയാണ് ചെയ്യേണ്ടത്. എച്ച്ഡി ഗ്രാഫിക്‌സുകളും ചലന ചിത്രങ്ങളുമെല്ലാം ഉൾപ്പെടുത്തി സുന്ദർബനിലെത്തിയ അതേ അനുഭവം തന്നെയാണ് ഗെയിമിലൂടെ ലഭ്യമാക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും സൗജന്യമായി ഡൗൺലോഡു ചെയ്യാം. ഉടൻ തന്നെ മറ്റു സ്റ്റോറുകളിലും ലഭ്യമാകും. രാജ്യത്തുള്ള 5,000 ബീസ്‌ക്കൂട്ട് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഈ ഗെയിം ഓഫ്‌ലൈൻ ആയി ഇൻസ്റ്റാൾ ചെയ്യാനും സൗകര്യമുണ്ട്. ചലച്ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഗെയിമുകൾക്ക് വലിയ ഭാവിയാണുള്ളതെന്ന് ഷോർട്ട്‌ഫോർമാറ്റ്‌സ് എം.ഡി.യും സി.ഇ.ഒ.യുമായ നിയതി ഷാ ചൂണ്ടിക്കാട്ടി.