ചൈനയിൽ എയർബസ് ഡെലിവറി സെന്റർ

Posted on: October 12, 2014

Airbus-A330-Finnair-big

എയർബസ് ചൈനയിൽ എ 330 ഡെലിവറി സെന്റർ തുറക്കും. എ 330 വിമാനങ്ങൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്താണ് വടക്കൻ ചൈനയിലെ ടിയാൻജിൻ നഗരത്തിൽ ഡെലിവറി സെന്റർ തുറക്കുന്നതെന്ന് എയർബസ് വക്താവ് പറഞ്ഞു.

250-300 സീറ്റുകളുള്ള വിമാനങ്ങളാണ് എ 330 സീരിസിലുള്ളത്. ലോകമെമ്പാടുമായി നൂറിലേറെ എയർലൈൻസുകൾ എ 330 എയർക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. എ 330 നുള്ള ഡിമാൻഡ് ഇപ്പോഴത്തെ 1.000 വിമാനങ്ങളിൽ നിന്ന് 2033 ൽ 5,300 വിമാനങ്ങളായി വർധിക്കുമെന്നാണ് എയർബസിന്റെ കണക്കുകൂട്ടൽ.