ഇഷയും ആകാശും റിലയൻസ് ബോർഡിൽ

Posted on: October 11, 2014

Isha-and-Akash-Ambani-big

മുകേഷ് അംബാനിയുടെ ഇരട്ട മക്കൾ ഇഷയും ആകാശും റിലയൻസ് ജിയോ ഇൻഫോകോമിന്റെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്‌സിന്റെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി. 23 ാം വയസിലാണ് ഇരുവരും കോർപറേറ്റ് ലോകത്തേക്കു ചുവടുവയ്ക്കുന്നത്. മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അമേരിക്കയിൽ ഉപരിപഠനം നടത്തുകയാണ്.

ഇഷ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലും ബിരുദം നേടിയ ശേഷം മക് കിൻസെയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്.

ആകാശ് ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇക്‌ണോമിക്‌സിൽ ബിരുദം നേടിയിട്ടുണ്ട്. മനോജ് മോഡിയോടൊപ്പം റിലയൻസ് 4 ജി വിഭാഗത്തിൽ പ്രവർത്തിച്ചുവരികയാണ്.